തെലങ്കാനയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികളടക്കം ആറു പേര്‍ മരിച്ചു

single-img
18 January 2016

accident7ഹൈദരാബാദ്: തെലങ്കാനയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികളടക്കം ആറു പേര്‍ മരിച്ചു. കാസര്‍കോട് ദേലംപാടി സ്വദേശി  റോബിന്‍ പി.ഡി (36) ഭാര്യ ബിസ് മോള്‍ (30),മകന്‍ ഐവാന്‍ (4 മാസം)റോബിന്റെ അച്ഛന്‍ ദേവസി, അമ്മ ത്രേസ്യ എന്നിവരും ആന്ധ്രാ സ്വദേശിയായ ഡ്രൈവര്‍ പവന്‍ കുമാറുമാണ് കര്‍ണൂലിനടുത്ത വെല്‍തുരുത്തിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ബെംഗളൂരു-ഹൈദരാബാദ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഒരു കലുങ്കിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ആന്ധ്രയിലെ മെഹ്ബൂബ് നഗറിലെ മക്തലില്‍ സ്‌കൂളും ജൂനിയര്‍ കോളേജും നടത്തുകയാണ് റോബിന്‍.