മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം;പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി

single-img
17 January 2016

MAXWELL_2699526fമൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം.ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. മുന്ന് വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ പരജയപ്പെടുത്തിയത്. ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ ഏഴ് പന്ത് ശേഷിക്കെയാണ് മത്സരം സ്വന്തമാക്കിയത്.ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു.73 പന്തില്‍ നിന്ന് ആറ് ബൗണ്ടറി അടക്കമാണ് മാര്‍ഷ് 62 റണ്‍സ് നേടിയത്.83 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ െന്‍ മാക്‌സ്‌വെലാണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പ്പി. മാന്‍ ഓഫ് ദ മാച്ചും മാക്‌സ്‌വെല്‍ തന്നെ. ഇന്ത്യയ്ക്കുവേണ്ടി ഉമേഷ് യാദവും ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇരുപത്തിനാലാം ഏകദിന സെഞ്ച്വറിയും ഏറ്റവും വേഗത്തില്‍ ഏഴായിരം റണ്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡും സ്വന്തമാക്കിയ വിരാട് കോലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടിയത്.