മദ്രസകളില്‍ കുട്ടികളെ രാജ്യസ്‌നേഹം പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ്

single-img
17 January 2016

RSS_Logoന്യൂഡല്‍ഹി: മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ രാജ്യസ്‌നേഹം പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യസ്‌നേഹികളായിരുന്ന മുസ്ലീങ്ങളുടെ ചരിത്രവും അവരെ പഠിപ്പിക്കണം. മതനേതാക്കള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ മുസ്ലീം വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചുമതലക്കാരന്‍ കൂടിയാണ് ഇന്ദ്രേഷ് കുമാര്‍. ബഹാദൂര്‍ ഷാ സഫറിനെപ്പോലെയുള്ള മുസ്ലീം രാജ്യസ്‌നേഹികളുടെ ചരിത്രം കുട്ടികളെ പഠിപ്പിക്കണം. ഇതിന് മൗലവിമാരും ഇമാമുമാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മദ്രസ പഠനം കഴിയുമ്പോള്‍ കുട്ടികള്‍ രാജ്യസ്‌നേഹികളും ദേശീയവാദികളും ആകണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.