കീഴടങ്ങിയ നക്‌സലുകള്‍ തമ്മില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് വിവാഹിതരായി

single-img
17 January 2016

marriageബസ്തര്‍: കീഴടങ്ങിയ നക്‌സലുകള്‍ തമ്മില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് വിവാഹിതരായി. വെള്ളിയാഴ്ച വൈകിട്ട് ജഗ്ദാല്‍പൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് മുന്‍ വനിതാ നക്‌സലിന്റെ മൈലാഞ്ചി ചടങ്ങ്  നടന്നത്.  മൈലാഞ്ചിയിടീല്‍ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് ശനിയാഴ്ച പോലീസുകാരുടെ കാര്‍മികത്വത്തില്‍ വിവാഹം നടത്തുകയും ചെയ്തു.

വരനും നക്‌സലിസം ഉപേക്ഷിച്ച് കീഴടങ്ങിയ യുവാവാണ്. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തത് പോലീസുകാര്‍ തന്നെയാണ്. ഡിസംബര്‍ 29ന് ആണ് ഇരുവരും കീഴടങ്ങിയത്.

വിചാരണ തടവില്‍ കഴിയവെ ഇരുവരും പ്രണയത്തിലായി. ഇക്കാര്യം പോലീസുകാരെ അറിയിച്ചപ്പോള്‍ ഇരുവരുടെയും വിവാഹം പോലീസുകാര്‍ ഏറ്റെടുത്ത് ആചാരപരമായ ചടങ്ങുകളോടെ  നടത്തി കൊടുക്കുകയായിരുന്നു.