നാസ ബഹിരാകാശത്ത് വെച്ച് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു

single-img
17 January 2016

nasa-flowerവാഷിംങ്ടണ്‍:  നാസയുടെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് വെച്ച് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു. ബഹിരാകാശത്ത് ആദ്യമായി വിരിഞ്ഞ പൂവിന്റെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ വ്യാപകമായി കാണുന്ന സിന്നിയാസ് എന്ന ചെടിയാണ് ഗവേഷകര്‍ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് വളര്‍ത്തിയത്. ഈ വര്‍ഷം ആദ്യം ബഹിരാകാശ ശാസ്ത്രജ്ഞര്‍ അവിടെ പച്ചച്ചീര വളര്‍ത്തിയിരുന്നു.