പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കും

single-img
17 January 2016

Pathankotന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവള ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ ഇന്ത്യ നിര്‍മ്മിക്കുന്നു.   പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍ അഴിവേലിയില്ലാത്ത പ്രദേശങ്ങളിലാണ് ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കുക. അഴിവേലികളില്ലാത്ത 40ല്‍ അധികം തന്ത്രപ്രധാന സ്ഥലങ്ങളിലാണ് ലേസര്‍ വേലികള്‍ സ്ഥാപിക്കുക.

നദീകള്‍, നദീതടങ്ങള്‍ എന്നിവിടങ്ങളിലും ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കും. നദികളുടെ നാടായ പഞ്ചാബിന്റെ അതിര്‍ത്തിപ്രദേശങ്ങളിലാവും ഏറ്റവും കൂടുതല്‍ ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കുക. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനാണിത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.