2016 മാര്‍ച്ചോടെ തപാല്‍ വകുപ്പ് രാജ്യത്താകെ 1000 എ.ടി.എമ്മുകള്‍ തുറക്കും

single-img
17 January 2016

post_office_jpg_1389108fന്യൂഡല്‍ഹി: തപാല്‍ വകുപ്പ് 2016 മാര്‍ച്ചോടെ രാജ്യത്താകെ 1000 എ.ടി.എമ്മുകള്‍ തുറക്കും. കോര്‍ ബാങ്കിംഗ് സിസ്റ്റത്തിന്റെ കീഴിലാണ് ഇവ ആരംഭിക്കുക. രാജ്യത്തെ 12,441 പോസ്റ്റ് ഓഫീസുകളിലും 300 എ.ടി.എമ്മുകളിലും ഇതിനോടകം തന്നെ കോര്‍ബാങ്കിംഗ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. കോര്‍ ബാങ്കിംഗ് സിസ്റ്റം പ്രകാരം ഇടപാടുകാര്‍ക്ക് കോര്‍ബാങ്കിംഗ് സിസ്റ്റമുള്ള എവിടെ നിന്നും ഇടപാടുകള്‍ നടത്താന്‍ സാധിക്കും.കൂടാതെ 25,000 ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്‌റ്റോഫീസുകളും 30,000 റൂറല്‍ പോസ്റ്റ്ഓഫീസുകളും തുറക്കാന്‍ പദ്ധതിയുണ്ട്.