ശരിയായി ഭക്ഷണം കഴിക്കുന്നതിനോ ടോയിലറ്റില്‍ പോകുന്നതിനു പോലും സമയം ലഭിക്കുന്നില്ല; ലോക്കോപൈലറ്റുമാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കി

single-img
17 January 2016

Trains_Chennai_0_0_1_1_0_0_0ന്യൂഡല്‍ഹി: വിശ്രമിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്ന്‍ ലോക്കോപൈലറ്റുമാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‌ മുമ്പാകെ പരാതി നല്‍കി. 19,000 ട്രെയിനുകളും 69,000 ലോക്കോമേറ്റീവ്‌ ഡ്രൈവര്‍മാരും നിലവില്‍ രാജ്യത്തുണ്ട്‌. എന്നാല്‍ ജോലിസമയത്ത്‌ തങ്ങള്‍ക്ക്‌ ശരിയായി ഭക്ഷണം കഴിക്കുന്നതിനോ ടോയിലറ്റില്‍ പോകുന്നതിനു പോലും സമയം ലഭിക്കുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു. 12 മണിക്കൂറുകള്‍ വരെയാണ്‌ ടോയിലറ്റില്‍ പോകാന്‍ പോലുമാവാതെ തങ്ങള്‍ ജോലി ചെയ്യേണ്ടി വരുന്നതെന്നാണ്‌ ഇവര്‍ പറയുന്നത്‌.

പൊതു താല്‍പര്യം സംരക്ഷിക്കുന്നതിന്‌ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഇടവേളകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്‌ റെയില്‍വേയുടെ പക്ഷം. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്‌ സംഘടന. എന്നാല്‍ ഡ്രൈവര്‍മാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്ന നിലപാടിലാണ്‌ റെയില്‍വേ അധികൃതര്‍. ഡ്രൈവര്‍മാര്‍ക്ക്‌ വിശ്രമിക്കുന്നതിനായി ട്രെയിന്‍ നിറുത്തുന്നത്‌ ട്രെയിന്‍ യാത്ര അനാവശ്യമായി താമസിക്കുന്നതിന്‌ കാരണമാകുമെന്നാണ്‌ അധികൃതരുടെ വാദം.

ഇന്ത്യന്‍ റെയില്‍വേയില്‍ മാത്രമാണ്‌ ഇത്തരത്തില്‍ അടിസ്‌ഥാന മാനുഷിക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നതെന്നും തുടര്‍ച്ചയായി 1213 മണിക്കൂറുകള്‍ ട്രെയിന്‍ ഓടിച്ച ശേഷമാണ്‌ അവധിപോലും ലഭിക്കുന്നതെന്ന്‌ ഐ.ആര്‍.എല്‍.ആര്‍.ഒ പ്രസിഡന്റ്‌  പറഞ്ഞു.