ബി.എസ്.എന്‍.എലിന്റെ നിലവിലുള്ള വരിക്കാര്‍ക്ക് കോള്‍ നിരക്ക് 80 ശതമാനത്തോളം കുറച്ചു

single-img
16 January 2016

BSNL-3gന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിന്റെ നിലവിലുള്ള വരിക്കാര്‍ക്ക് കോള്‍ നിരക്ക് 80 ശതമാനത്തോളം കുറച്ചു. ഓഫര്‍ ഇന്നു മുതല്‍ നിലവില്‍ വരും. പുതിയ വരിക്കാരാവുന്നവര്‍ക്ക് ഈ ഓഫര്‍ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. മിനിറ്റ്, സെക്കന്റ് പ്ലാനുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും.

ഓഫര്‍ ലഭ്യമാവുന്നതിന് ഉപഭോക്താക്കള്‍ 37 രൂപയുടെയും 36 രൂപയുടെയും ഓഫറുകള്‍ ചെയ്യേണ്ടതുണ്ട്. 37 രൂപയുടെ ഓഫറിലൂടെ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 10 പൈസയും മറ്റു നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസയുമാണ് കോള്‍ നിരക്ക്. 36 രൂപ പ്ലാനില്‍ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് മൂന്നു സെക്കന്റിന് ഒരു പൈസയും മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് മൂന്നു സെക്കന്റിന് രണ്ട് പൈസയുമാണ് നിരക്ക്.