സുതാര്യ കേരളമെന്ന പേരില്‍ ഓഫീസുകളില്‍ ക്യാമറവെക്കുന്നത് ചെപ്പടി വിദ്യ;ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളല്ലെന്ന്‍ ഡിജിപി ജേക്കബ് തോമസ്

single-img
16 January 2016

jacob thomasകൊച്ചി:  സുതാര്യ കേരളമെന്ന പേരില്‍ ഓഫീസുകളില്‍ ക്യാമറവെക്കുന്നത് ചെപ്പടി വിദ്യയാണെന്ന്‍ ഡിജിപി ജേക്കബ് തോമസ്. ക്യാമറ വെച്ചതു കൊണ്ടോ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ നമ്പര്‍ നല്‍കിയതു കൊണ്ടോ സുതാര്യത ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരോക്ഷമായി ഡിജിപി വിമര്‍ശിച്ചത്. ഇത് അഴിമതി കുറയ്ക്കുന്നില്ലെന്നും കേരളത്തില്‍ കാര്യക്ഷമതയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥര്‍ 10 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളല്ലെന്നു പറഞ്ഞ ജേക്കബ് തോമസ് അവര്‍ക്ക് അവകാശങ്ങളുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. അഴിമതി സംബന്ധിച്ച കാര്യങ്ങളില്‍ ഒത്തു തീര്‍പ്പിന് രാഷ്ട്രീയക്കാര്‍ നൂറ് തവണ നിര്‍ബന്ധിച്ചാലും അത് ചെയ്യരുത്

അഴിമതിക്കെതിരെ വിജിലന്‍സ് ഉള്‍പ്പെടെ ഏത് സ്ഥാപനവും നന്നായി പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ആ സ്ഥാപനത്തെ നശിപ്പിക്കാനുള്ള നീക്കവും ഉടന്‍ തുടങ്ങും. പ്രബലരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്നും ജേക്കബ് തോമസ് പറഞ്ഞു.