പിണറായിയുടെ നവകേരളാ മാര്‍ച്ച്‌ ജനകീയ മുഖമുണ്ടാക്കാനുള്ള പാഴ്‌ ശ്രമമെന്ന്‌ രമേശ്‌ ചെന്നിത്തല

single-img
16 January 2016

chennithala (1)തിരുവനന്തപുരം:   പിണറായി വിജയന്‍ നടത്തിവരുന്ന നവകേരളാ മാര്‍ച്ച്‌ ജനകീയ മുഖമുണ്ടാക്കാനുള്ള പാഴ്‌ ശ്രമമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. രാഷ്‌ട്രീയ തട്ടിപ്പാണ്‌ പിണറായി നടത്തിവരുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, പിണറായി നയിക്കുന്ന നവകേരളാ യാത്ര കാസര്‍ഗോഡ്‌ എത്തി. അഴിമതി മറയ്‌ക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന്‌ പിണറായി ആരോപിച്ചു. സോളാര്‍ കമ്മിഷനു മുമ്പാകെ മുന്‍ ജയില്‍ ഡി.ജി.പി നടത്തിയ വെളിപ്പെടുത്തല്‍ മുന്‍പ്‌ പറഞ്ഞുകേട്ട കാര്യങ്ങളെല്ലാം ശരിയാണെന്ന്‌ വ്യക്‌തമാക്കുന്നതാണെന്നും പിണറായി പറഞ്ഞു.