പത്താന്‍കോട്ട് ആക്രമണം; ജയ്‌ഷെ മുഹമ്മദിനു നേരെ പാക് സര്‍ക്കാര്‍ നടപടിയെടുക്കുന്നത് ഇന്ത്യയെ പ്രീതിപ്പെടുത്താനെന്ന് ഹാഫീസ് സയ്ദ്

single-img
16 January 2016

HafizSaeed_PTIലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ പേരില്‍ ജയ്‌ഷെ മുഹമ്മദിനു നേരെ പാക് സര്‍ക്കാര്‍ നടപടിയെടുക്കുന്നത് ഇന്ത്യയെ പ്രസാദിപ്പിക്കാനെന്ന് ജമാത്ത് ഉദ്ധവയുടെ നേതാവ് ഹാഫീസ് സയ്ദ്.

നരേന്ദ്ര മോഡി സര്‍ക്കാരിനെ പ്രീതിപ്പിക്കുന്നതിനുവേണ്ടി നവാസ് എടുക്കുന്ന ഈ നടപടി ഖേദകരമാണെന്നും അദേഹം പറഞ്ഞു. അറസ്റ്റ് അടക്കമുള്ള ഇത്തരം നീക്കം കാശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്നിലാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമത്തിനു പ്രോത്സാഹനമാകുമെന്നും ഹാഫിസ് സയ്ദ് ആരോപിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിനു വേണ്ടി സര്‍ക്കാര്‍ ‘രാജ്യ താല്‍പര്യം’ അവഗണിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.