പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് ഡിഐജി

single-img
16 January 2016

Kannurകണ്ണൂർ: പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്. പയ്യന്നൂർ എസ്ഐയും സിഐയും താമസിക്കുന്ന പൊലീസ് ക്വാർട്ടേഴ്സിനു നേരെ ബോബേറ് നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ഡിഐജിയുടെ പ്രതികരണം. ഇന്നു പുലർച്ചയോടെയാണു പയ്യന്നൂർ പൊലീസ് സ്റ്റേഷനു തൊട്ടടുത്ത  ക്വാർട്ടേഴ്സിനു നേരെ ബോബേറുണ്ടായത്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ എസ്ഐയും താഴത്തെ നിലയിൽ സിഐയുമാണു താമസം.രണ്ടു സ്റ്റീൽ ബോബുകളാണ് എറിഞ്ഞത്.

മുകളിലെ നിലയിലെ സിറ്റൗട്ടിലെ ചുമരിൽ തട്ടിത്തെറിച്ച ബോംബ് താഴെ വീണാണു പൊട്ടിയതെന്നു കരുതുന്നു. മുകളിൽ നിലയിലെ ജനൽ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. താഴത്ത നിലയിൽ പ്രധാന വാതിലിന്റെ അടിഭാഗം ബോംബേറിൽ തകർന്നിട്ടുണ്ട്. സംഭവം പരിശോധിച്ച ശേഷമായിരുന്നു ഡിഐജിയുടെ പ്രതികരണം  പൊലീസിനു നേരെയും പൊലീസ് ക്വാർട്ടേഴ്സിനു നേരെയും ബോംബെറിയുന്നതു കണ്ടാൽ ആ നിമിഷം തന്നെ അവരെ വെടിവച്ചു കൊല്ലും.

സമൂഹത്തിന്റെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണ് പൊലീസിന് ആയുധം നൽകിയതെന്നും ഡിഐജി പറഞ്ഞു.ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവിനെ കാപ്പ നിയമം ചുമത്തി അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായാണു പൊലീസ് സ്റ്റേഷൻ ആക്രമിച്ചതെന്നാണു പൊലീസിന്റെ നിഗമനം. സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി ഇതു ശരിവച്ചിട്ടുണ്ട്.