ഡറാഡൂണിലെ പരശുറാം ക്ഷേത്രത്തില്‍ 400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്‌ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കി

single-img
16 January 2016

templeഡറാഡൂണില്‍ 400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്‌ത്രീകള്‍ക്കും ദളിതര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.  ഗര്‍ഹവാള്‍ ജില്ലയിലെ ബൗന്‍സര്‍ ബവര്‍ പ്രദേശത്ത്‌ സ്‌ഥിതിചെയ്യുന്ന പരശുറാം ക്ഷേത്രത്തിലാണ്‌ 400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്‌ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്‌.

ഇനി വരുന്ന കാലത്തേക്ക്‌ അമ്പലത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്ന വിവരം ക്ഷേത്ര ഭരണസമിതിയാണ്‌ അറിയിച്ചത്‌. കാലത്തിനൊപ്പം സഞ്ചരിക്കേണ്ടത്‌ അനിവാര്യമാണ്‌ അതിനാലാണ്‌ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചതെന്ന്‌ ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ പറഞ്ഞു.

നേരത്തെ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രദേശത്തെ ദളിതര്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.  തങ്ങള്‍ 13 വര്‍ഷമായി ഇക്കാര്യം ആവശ്യപ്പെട്ട്‌ പ്രതികരിക്കുകയാണ്‌. ഭരണസമിതിയുടെ ഈ നീക്കം തങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബാക്കിയുള്ള ക്ഷേത്രങ്ങളും ഈ പാത പിന്തുടരണമെന്നും ദളിത്‌ നേതാവ് പറഞ്ഞു. മൃഗബലി നിരോധിക്കാനും പരശുറാം ക്ഷേത്ര ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്‌.