ആമിര്‍ ഖാന്‍റെ ദങ്കലിന്‌ ഷാരൂഖ്‌ ഖാന്‍റെ ദില്‍വാലെയുടെ സ്‌ഥിതി വരുത്തണമെന്ന്‌ കൈലാഷ്‌ വിജയവര്‍ഗീയ

single-img
16 January 2016

kailash_0ന്യൂഡല്‍ഹി: ആമിര്‍ ഖാന്‍റെ അടുത്ത ചിത്രം ദങ്കലിന്‌ ഷാരൂഖ്‌ ഖാന്‍റെ ദില്‍വാലെയുടെ സ്‌ഥിതി വരുത്തണമെന്ന്‌ ബി.ജെ.പി നേതാവ്‌ കൈലാഷ്‌ വിജയവര്‍ഗീയ. ആമിര്‍ ഖാന്‍ ഭാര്യയെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കണമെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ രാം മാധവ്‌ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ്‌ വിജയവര്‍ഗീയയുടെ പ്രസ്‌താവന.

ഒരെണ്ണത്തിന്‌ ചികിത്സ നല്‍കിക്കഴിഞ്ഞു. ഡങ്കലിനും അതേ അവസ്‌ഥ തന്നെ ഉണ്ടാകണമെന്നാണ്‌ താന്‍ ആഗ്രഹിക്കുന്നത്‌. നമ്മുടെ രാജ്യത്ത്‌ ആരെങ്കിലും അസഹിഷ്‌ണുത വളര്‍ന്നു വരുന്നതായി പറഞ്ഞാല്‍ അവര്‍ക്കെതിരേ താന്‍ രോഷം കൊള്ളും. തുടര്‍ന്ന്‌ അദ്ദേഹത്തെ ചികിത്സിക്കാനുള്ള വഴികള്‍ ആരായുമെന്ന് വിജയവര്‍ഗീയ പറഞ്ഞു.