തുടര്‍ച്ചയായ മുപ്പതാം ജയവുമായി സാന്റിന സഖ്യം

single-img
16 January 2016

santinaസിഡ്‌നി:  സിഡ്‌നി ഇന്റര്‍നാഷണലിലും ജയം സാന്റിന സഖ്യത്തിന്.  സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം തങ്ങളുടെ തുടര്‍ച്ചയായ ഏഴാം കിരീട നേട്ടത്തോടെ  വനിതാ ഡബിള്‍സ് ടെന്നിസില്‍ തങ്ങളുടെ അപ്രമാദിത്തം അരക്കിട്ടുറപ്പിച്ചു.മൂന്നാം സീഡുകളായ കരോലിന ഗാര്‍ഷ്യ-ക്രിസ്റ്റിന മാള്‍ഡനോവിച് സഖ്യത്തെയാണ് ഫൈനലില്‍ സാന്റിന തോല്‍പിച്ചത്.  സ്‌കോര്‍: 1-6, 7-5, 10-5.ടോപ് സീഡുകളായ സാനിയ-ഹിംഗിസ് സഖ്യം തുടര്‍ച്ചയായ മുപ്പതാം ജയമാണ് ഇന്നു നേടിയത്. ബ്രിസ്‌ബെയ്ന്‍ ഓപ്പണിലും കിരീടം നേടിയ സഖ്യത്തിന്റെ ഈ വര്‍ഷത്തെ രണ്ടാം കിരീടമാണിത്. ആകെ 11 കിരീടങ്ങളാണ് സാന്റിന ഇതുവരെ നേടിയിട്ടുള്ളത്.