ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോല്‍വി

single-img
15 January 2016

australia_2697993fഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോല്‍വി. സ്‌കോര്‍: ഇന്ത്യ- 308/8 (50); ഓസ്‌ട്രേലിയ- 309/3 (49).പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുമ്പില്‍. ഏഴു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശര്‍മയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുടെയും (124) രഹാനയുടെയും (89) കോലിയുടെയും(59) അര്‍ദ്ധസെഞ്ച്വറിയുടെയും മികവില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തിരുന്നു.ഇന്ത്യ തോറ്റെങ്കിലും രോഹിത് കളിയിലെ താരമായി.പരമ്പരയിലെ മൂന്നാം മത്സരം ജനവരി 17ന് മെല്‍ബണില്‍ നടക്കും.