ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ്ജപ്പാടം വയനാടിന്റെ സ്വന്തം ബാണാസുരസാഗറില്‍

single-img
14 January 2016

banasura-sagar-dam_0

ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ്ജപ്പാടം വയനാടിന്റെ സ്വന്തം ബാണാസുരസാഗറില്‍ ഒരുങ്ങി. സംസ്ഥാനത്ത് വൈദ്യുത മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുനന് വന്‍ മുന്നേറ്റമാണിതെന്ന് അധികൃതര്‍ പറയുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ട ഉത്ഘാടനം ജനുവരി 21 ന് നടക്കും.

10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ആദ്യഘട്ടം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വ്വഹിക്കും. ബാണാസുരസാഗര്‍ പദ്ധതി പൂര്‍ണ്ണമാകുമ്പോള്‍ 500 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു.

പദ്ധതിയുടെ ചെലവ് 10 കോടി രൂപയാണ്. തിരുവനന്തപുരം ആസ്ഥാനമായ അഡ്‌ടെക് സിസ്റ്റംസ് വറ്റ്‌സാ എനര്‍ജിയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്. 53800 ചതുരശ്രയടിയുള്ള കോണ്‍ക്രീറ്റ് പ്രതിലത്തില്‍ 260 വാട്ട്‌സുള്ള 1950 സോളാര്‍ പാനലുകള്‍ വിരിച്ചാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.