പണം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരു മറയാണ് വെള്ളാപ്പള്ളിക്ക് മതമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

single-img
13 January 2016

balachandran-2

പണം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരു മറയാണ് വെള്ളാപ്പള്ളിക്ക് മതമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സോഫിയ ഷാജഹാന്റെ ഒരില മാത്രമുള്ള വൃഷം എന്ന പുസ്തക പ്രകാശന ചടങ്ങിലെ പ്രസംഗത്തിനിടെയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയത്.

ജാതിമത വിശ്വാസത്തിന് വേണ്ടിയല്ല വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാദങ്ങള്‍. കച്ചവട താല്‍പര്യത്തിന് വേണ്ടിയുള്ളതാണ്. പണം ഉണ്ടാക്കാനുള്ള മത്സരത്തിന്റെ മറയാണ് വെള്ളാപ്പള്ളിക്ക് മതത്തെകുറിച്ചുള്ള വാദം ചുള്ളിക്കാട് പറഞ്ഞു.

വെള്ളാപ്പള്ളി നിരന്തരമായി ഉന്നയിക്കുന്നത് പണം ഉണ്ടാക്കാനുള്ള സ്ഥാപനങ്ങളും ഭൂമിയും വീതം വെച്ചതിലെ തര്‍ക്കങ്ങളാണ്. കച്ചവട താല്‍പര്യം മാത്രമാണ് ഇതിന് പിന്നില്‍. അല്ലാതെ പുണ്യം ലഭിക്കുന്നതിനല്ല വെള്ളാപ്പള്ളി ജാതിയും മതവും പറയുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ ഇരകള്‍ മുഴുവനും സ്ത്രീകളാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.