ഗുലാം അലിയുടെ ഗസല്‍ കേള്‍ക്കാന്‍ പോകുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് വി.വി രാജേഷ്

single-img
13 January 2016

vv-rajesh1.jpg.image.784.410

ഗുലാം അലിയുടെ ഗസല്‍ കേള്‍ക്കാന്‍ പോകുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് വി.വി രാജേഷ്. തന്റെ ഫേസ്ബുക്കിലൂടെയാണ് രാജേഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മതങ്ങളുടെയും, രാഷ്ട്രങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകളെ നിസ്സാരമാക്കി സംഗീതം നിറഞ്ഞു തുളുമ്പുന്ന വേദിയില്‍ താനുമുണ്ടാകുമെന്ന് വി.വി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

വി.വി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജനുവരി 15ന് ഗുലാം അലി എത്തുന്നു.അനന്തപുരിയുടെ മണ്ണില്‍ വിശ്വ പ്രശസ്ത ഗസ്സല്‍ ഗായകന്റെ ശബ്ദത്തിന് കാതോര്‍ക്കാന്‍ ഞാനും പോകുന്നു. മതങ്ങളുടെയും, രാഷ്ട്രങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകളെ നിസ്സാരമാക്കി, സംഘര്‍ഷഭരിതമായ വര്‍ത്തമാന കാലലോകത്തില്‍,സംഗീതത്തിന്റെ മാസ്മരിക വിപ്ലവം നിറഞ്ഞു തുളുമ്പുമ്പോള്‍ ഞാനുമുണ്ടാകും നിങ്ങളോടൊപ്പം.