കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായവുമായി നടി കാവ്യ മാധവന്‍

single-img
12 January 2016

Kavya Madhavan17336

ജന്മനാട്ടില്‍ വേദനതിന്നു ജീവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കാവ്യമാധവന്‍. കാസഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പാക്കേജിലേക്ക് കാവ്യ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്‍ വേണ്ടി മാത്രമാണ് ഒരു പൊതുചടങ്ങില്‍ തുക കൈമാറിയതെന്ന് കാസര്‍ഗോഡ് പ്രസ്‌ക്ലബില്‍ കാവ്യ വ്യക്തമാക്കി.

ദുരിത ബാധിതരുടെ വേദനയകറ്റാന്‍ തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്നും ഒരു കാസര്‍ഗോഡുകാരിയെന്ന നിലയ്ക്ക് ഇത് തന്റെ ഉത്തരവാദിത്വം കൂടിയാണെന്നും കാവ്യ പറയുന്നു. ദുരിത ബാധിതരുടെ പുനരധിവാസത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഫണ്ടിലേക്കാണ് കാവ്യ സംഭാവന നല്‍കിയത്.

കാവ്യയില്‍നിന്നും ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പണം ഏറ്റുവാങ്ങി.