ഇനി മുതല്‍ മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്കൊപ്പം ബസ് കൂടി പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കും

single-img
12 January 2016

_RASHLY-DRIVE_1282747f

ഇനിമുതല്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ മദ്യപിച്ചുവെന്ന് കണ്ടെത്തിയാല്‍ ഇനി ബസ് കൂടി പിടിച്ചെടുക്കും. മദ്യപിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കി വിട്ടയച്ചാലും ബസ് വിട്ടുകൊടുക്കില്ല. ബസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കാനാണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് ബസുകള്‍ വിട്ടുകൊടുത്തിട്ടില്ല. മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള രണ്ടാം ഘട്ട നടപടിയാണിതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പിടികൂടിയ ബസുകള്‍ കോടതി നടപടികളില്‍ കുരുങ്ങിക്കിടക്കുയാണെന്നും ഇന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ ബസ് വിട്ടുകൊടുക്കൂവെന്നുമാണ് റിപ്പോര്‍ട്ട്.

മാത്രമല്ല ബസ് ജാമ്യത്തില്‍ എടുക്കാന്‍ ഉടമ തന്നെ നേരിട്ട് ഹാജരകുകയും വേണം. മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ പിഴയും താക്കീതും അടക്കമുള്ള നടപടികള്‍ പരാജയപ്പെട്ടതോടെയാണ് ബസ് പിടിച്ചെടുക്കുന്ന നടപടിയിലേക്ക് പോലീസ് കടന്നത്. എന്നാല്‍ നടപടി ശക്തമാക്കിയ ശേഷവും തിങ്കളാഴ്ച രാവിലെയും മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയിലായെന്നുള്ളതാണ് വാസ്തവം.