70 കാരിയായ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന മരുമകളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

single-img
12 January 2016

Abuse Web Img70 കാരിയായ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു.സാമൂഹ്യപ്രവർത്തകനായ കുന്തൻ ശ്രീവാസ്തവ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന മരുമകളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണു പോലീസ് എത്തി സംഗീത ജയ്നെ അറസ്റ്റ് ചെയ്തത്

രാജ്രാണി ജയ്ൻ എന്ന 70 കാരി വൃദ്ധയെ ആണു മരുമകളായ സംഗീത ജയ്ൻ ക്രൂരമായി കല്ലും കയറും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.എന്തിനാണു മരുമകൾ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് രാജ്രാണി ജയ്ൻ പറഞ്ഞു

സംഗീത ജയ്ന്റെ ഭർത്താവ് സന്ദീപ് കുമാർ ജയ്നാണു സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നത്.മാതാപിതാക്കളെ മർദ്ദിക്കുന്നതിനെതിരെ പ്രതികരിച്ചതിനു ഭർത്താവിനെതിരെയും സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും സംഗീത ജയ്ൻ കേസ് കൊടുത്തിരുന്നു

കൊലപാതക ശ്രമത്തിനു ഐപിസി 307 പ്രകാരമാണു സഗീതയെ പോലീസ് അറസ്റ്റ് ചെയ്തത്

 

[mom_video type=”youtube” id=”uIH8p–2H_A”]