ഇംഗ്ലീഷ് തിരിച്ചുകൊടുത്ത ജീവിതം

single-img
12 January 2016

Vridhan

ഉന്നത വിദ്യാഭ്യാസമുള്ള ഇംഗഌഷ് പരിജ്ഞാനകരെപ്പോലും തോല്‍പ്പിക്കുന്ന വിധത്തില്‍ ഒരു യാചകന്റെ വിവരണം. ലോക പ്രശസ്ത കമ്പനിയില്‍ അദ്ദേഹത്തെ ജോലിക്കെടുക്കാന്‍ കമ്പനിയധികൃതര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം.

പാക്കിസ്ഥാനിലെ ലാഹോറിലെ നിര്‍ധനനായ ഒരു വയോധികന്റെ ജീവിതത്തില്‍ലാണ് ഈ അത്ഭുതം സംഭവിച്ചത്. സ്വന്തമായി ഒരു കൂര പോലുമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വൃദ്ധയാചകന് മികച്ച ജോലി നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനമായിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ വീഡിയോയില്‍ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് നല്ല ഭംഗിയായ ഇംഗ്ലീഷില്‍ ഈ വൃദ്ധന്‍ വിശദീകരിക്കുന്നുണ്ട്. ഒരു അപകടത്തില്‍ ഭാര്യയും മക്കളും നഷ്ടപ്പെട്ട തന്റെ സമ്പാദ്യമെല്ലാം സഹോദരന്മാര്‍ കൈവശമാക്കി തന്നെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ജീവിക്കാനായി ഒരു ജോലി നേടി ഏറെ അലഞ്ഞെന്നും വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഭിക്ഷാടനം നടത്തുന്നതെന്നും അദ്ദേഹം ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു.

സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ വീഡിയോ തരംമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ മതിപ്പു തോന്നിയ ആംടെക് സിസ്റ്റംസ് എന്ന ലോകപ്രശസ്ത കമ്പനി അദ്ദേഹത്തിനു ജോലിയുമായി എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.