തൂത്തുക്കുടി തീരത്ത് നൂറുകണക്കിനു തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു

single-img
12 January 2016

whales-deadചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി മണപ്പാട് ബീച്ചില്‍ നൂറു കണക്കിന് തിമിംഗലങ്ങള്‍ കരയ്ക്കടുക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് തിമിംഗലങ്ങള്‍ കരയ്ക്കടുത്ത് തുടങ്ങിയത്.ഇതുവരെ 20 തിമിംഗലങ്ങള്‍ ചത്തതായാണു വിവരം. ജീവനുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേക്ക് തളളി വിടാന്‍ പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെങ്കിലും തിമിംഗലങ്ങള്‍ വീണ്ടും കരയ്ക്കടുക്കുകയാണ്. തിമിംഗലങ്ങള്‍ കരയ്ക്കടുക്കുന്നതിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തിമിംഗലങ്ങലെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

[mom_video type=”youtube” id=”b9G6Wfef4a4″]