യാചകന്റെ കിടിലം ഇംഗ്ലീഷ് കേട്ട ടെക്ക് കമ്പനി ജോലി നല്‍കി

single-img
12 January 2016

Old_manവൃദ്ധയാചകന്റെ കിടിലം ഇംഗ്ലീഷ് കേട്ട് ടെക്ക് കമ്പനി ജോലി നല്‍കി. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.  സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹത്തെക്കുറിച്ച് ലോകമറിയുന്നത്. സ്വന്തമായി ഒരു കൂര പോലുമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വൃദ്ധയാചകന് മികച്ച ജോലി നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനമായിരുന്നു.

കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് നല്ല ഭംഗിയായ ഇംഗ്ലീഷില്‍ വൃദ്ധന്‍ വിശദീകരിക്കുന്നത്. ഒരു അപകടത്തില്‍ തന്റെ ഭാര്യയും മക്കളും നഷ്ടപ്പെട്ടുവെന്നും തന്റെ സമ്പാദ്യമെല്ലാം സഹോദരന്മാര്‍ കൈവശമാക്കിയെന്നും അദ്ദേഹം പറയുന്നു.   ജോലി നേടി ഏറെ അലഞ്ഞെന്നും വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഭിക്ഷാടനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ മതിപ്പു തോന്നിയ ആംടെക് സിസ്റ്റംസ് എന്ന കമ്പനി അദ്ദേഹത്തിനു ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.