കോണ്‍ഗ്രസ് നേതാവും തന്റെ അച്ഛനുമായ കെ കരുണാകരനെയും ബിജെപി റാഞ്ചുമോ എന്ന് ഭയപ്പെടുന്നതായി പത്മജ വേണുഗോപാല്‍

single-img
10 January 2016

karunakaran_dec23

കോണ്‍ഗ്രസ് നേതാവും തന്റെ അച്ഛനുമായ കെ കരുണാകരനെയും ബിജെപി റാഞ്ചുമോ എന്ന് ഭയപ്പെടുന്നതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. മരണപ്പെട്ട ആര്‍.ശങ്കറിനെ ബി.ജെ.പിക്കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തെ തട്ടിയെടുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല എന്നും പത്മജ പറഞ്ഞു.

ദോഹയില്‍ ഇന്‍കാസ് തൃശ്ശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പത്മജ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തികഞ്ഞ ഒരു മതവിശ്വാസിയായിരുന്നു തന്റെ അച്ഛന്‍. എല്ലാ മാസവും ഒന്നാം തിയ്യതി ഗുരുവായൂരിലെത്തുന്ന ഒരു വിശ്വാസിയാണ് കെ. കരുണാകരനെ ബി.ജെ.പിക്കാരനാക്കുമോ എന്നാണ് ഇപ്പോള്‍ താന്‍ ഭയക്കുന്നതെന്നും അവര്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി വെളളാപ്പള്ളിയുടേതല്ലായെന്നും യോഗത്തിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും പത്മജ പറഞ്ഞു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസും എടുക്കുന്ന നിലപാടുകള്‍ എസ്.എന്‍.ഡി.പിക്ക് എതിരല്ലെന്നും പത്മജ പറഞ്ഞു.