ആന്ധ്രയില്‍ നിന്നും കാല്‍നടയായി ശബരിമലയിലെത്തിയ തീര്‍ത്ഥാടകര്‍ക്കൊപ്പം കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒരു നായ

single-img
9 January 2016

Andra

ആന്ധ്രയില്‍ നിന്നും ശബരിമലയിലെത്തിയ തീര്‍ത്ഥാടകര്‍ക്കൊപ്പം 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ഒരു നായ. സീമാന്ധ്രയില്‍ നിന്ന് നടന്നു ശബരിമലയിലേക്ക് വന്ന അയ്യപ്പന്‍മാര്‍ക്കൊപ്പം കുമളിയില്‍ വെച്ചാണ് നായ കൂടെച്ചേര്‍ന്നത്. ഭക്ഷണം കഴിച്ചും ഉറങ്ങിയും വിശ്രമിച്ചും യാത്രയില്‍ പങ്കാളിയായ നായയെ ഇനി കൈയൊഴിയാന്‍ താല്‍പര്യമില്ലെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്.

ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് തിരികെ മലയിറങ്ങുമ്പോള്‍ നായയെ വീണ്ടും കാണാനിടയായാല്‍ അവനെക്കൂടി നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീര്‍ത്ഥാടകരുടെ തീരുമാനം. തീവണ്ടിക്ക് നാട്ടിലേക്ക് പോകാന്‍ നിശ്ചയിച്ചിരിക്കുന്ന സംഘം നായ ഒപ്പമുണ്ടെങ്കില്‍ ടാക്‌സി വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗുരുസ്വാമി സീനുവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം 1200 കിലോമീറ്റര്‍ നടന്നാണ് ശബരിമലയിലെത്തിയത്.