പുതുതായി നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ഇനിമുതല്‍ രാഷ്ട്രീയക്കാരുടെ പേര് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
9 January 2016

kochiAirport

പുതുതായി നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ഇനിമുതല്‍ രാഷ്ട്രീയക്കാരുടെ പേര് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പേരായിരിക്കും ഇനി മുതല്‍ നല്‍കുകയെന്നും വിമാനത്താവളങ്ങള്‍ക്ക് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നുമാണ് ഔദ്യോഗിക വിശദീകരണം.

കേന്ദ്ര മന്ത്രിസഭയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ ഇതിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ഏവിയേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കിയിരിക്കുകയാണ്.

അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമെന്ന പേരു പോലെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പേരാണ് ഇനിമുതല്‍ വിമാനത്താവളങ്ങള്‍ക്ക് ലഭിക്കുക.