രാജ്യത്തെ നിലവാരമില്ലാത്ത ലോ കോളേജുകള്‍ കാരണം നിയമബിരുദം ചന്തയില്‍ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍

single-img
9 January 2016

Dakkoor

രാജ്യത്തെ നിലവാരമില്ലാത്ത ലോ കോളേജുകള്‍ കാരണം നിയമബിരുദം ചന്തയില്‍ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. അഭിഭാഷകരുടെ നിലവാരം കൂട്ടാന്‍ മികച്ച മത്സരപ്പരീക്ഷകളുണ്ടാകണമെന്നും ടി.എസ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദില്ലിയില്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷം മാത്രംഇരുപത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നിയമബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ധാരാളിത്തം മൂലം തൊഴിലില്ലാതാകുമ്പോള്‍ പണം കിട്ടാന്‍ ഇവര്‍ എന്ത് അഴിമതിയ്ക്കും തയ്യാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിക്കിടക്കുന്ന കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുളള സംവിധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബാര്‍ കൗണ്‍സില്‍ വഴി മാത്രം രാജ്യത്തെ നിയമകോഴ്‌സുകളുടെ കരിക്കുലം തീരുമാനിയ്ക്കാനോ നിലവാരം മെച്ചപ്പെടുത്താനോ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു കോടതിയില്‍ പോയി നീതിയ്ക്കായി വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ട അവസ്ഥ തന്നെ വലിയ ശിക്ഷയായാണ് ജനങ്ങള്‍ക്ക് തോന്നുന്നതെന്നും ടി എസ് ഠാക്കൂര്‍ പറഞ്ഞു.