കളഞ്ഞുകിട്ടിയ രണ്ട് ലക്ഷത്തോളം രുപ വിലമതിക്കുന്ന സൗദി റിയാല്‍ പോലീസില്‍ ഏല്‍പ്പിച്ച മലയാളി യുവാവിന് ഷാര്‍ജ പോലീസിന്റെ ആദരം

single-img
9 January 2016

500ryals

കിട്ടിയ രണ്ട് ലക്ഷത്തോളം രുപ വിലമതിക്കുന്ന സൗദി റിയാല്‍ വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയെങ്കിലും അതു സ്വന്തമാക്കാതെ പൊലീസില്‍ ഏല്‍പ്പിച്ച മലയാളി യുവാവിന് ഷാര്‍ജാ പോലീസിന്റെ ആദരം. അല്‍ മദീന ഷാര്‍ജ ഗ്രൂപ്പിന്റെ മീന ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പാനൂര്‍ സ്വദേശി എ.വി. ആസിഫാണ് കളഞ്ഞുകിട്ടിയ തുക തിരിച്ചേല്‍പിച്ച് പ്രവാസി മലയാളികള്‍ക്ക് അഭിമാനമായത്.

സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് പോയി തിരിച്ചു വരുന്ന വഴിക്ക് പാതവക്കില്‍ കിടക്കുന്ന പഴ്‌സ് കാണുകയായിരുന്നു. തുറന്ന് നോക്കിയപ്പോള്‍ അതിനകത്ത് പണമാണെന്ന് മനസിലായി. ഉടനെ തന്നെ സ്ഥാപനത്തിലെ മാനേജര്‍ പാനൂര്‍ മുനീറിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇരുവരും അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനിലത്തെി പഴ്‌സ് അവിടെ ഏല്‍പ്പിക്കുകയായിരുന്നു.

പൊലീസ് അധികാരികള്‍ ആസിഫിന്റെ സത്യസന്ധതയെ പ്രകീര്‍ത്തിച്ചു. അല്‍ വാസിത്തിലെ പൊലീസ് ആസ്ഥാനത്ത് വിളിച്ച് വരുത്തി പ്രശസ്തി പത്രവും സമ്മാനവും നല്‍കുകിയാണ് ആസിഫിനെ അവര്‍ യാത്രയാക്കിയത്.