വെള്ളാപ്പള്ളിക്കൊപ്പം പോകരുതായിരുന്നെന്നും, താന്‍ യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും രാജന്‍ബാബു

single-img
9 January 2016

rajan_0

വെള്ളാപ്പള്ളിക്കൊപ്പം പോകരുതായിരുന്നെന്നും, താന്‍ യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി രാജന്‍ബാബു. പാര്‍ട്ടി സെന്ററില്‍ കെ.കെ ഷാജു പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ബിഡിജെഎസുമായി യാതൊരു ബന്ധവുമില്ലെന്നും എസ്എന്‍ ട്രസ്റ്റ്, എസ്എന്‍ഡിപി എന്നിവയോട് വിരോധമുണ്ടോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ യോഗങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

മതവിദ്വേഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യഹര്‍ജി നല്‍കിയ രാജന്‍ബാബുവിന്റെ നടപടിയെ യുഡിഎഫും, ജെഎസ്എസിലെകെ.കെ ഷാജു ഉള്‍പ്പെടുന്ന ഗ്രൂപ്പും പരസ്യമായി എതിര്‍ത്തിരുന്നു.