ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് വര്‍ഗ്ഗീയവാദികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അക്ക്‌ലിക്കിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഫ്‌ളാറ്റുകള്‍ നല്‍കി

single-img
9 January 2016

Mohammed_Akhlaq_family_010916

ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് വര്‍ഗ്ഗീയവാദികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അക്ക്‌ലിക്കിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഫ്‌ളാറ്റുകള്‍ നല്‍കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് വാഗ്ദാനം ചെയ്ത നാലു ഫ്‌ളാറ്റുകളുടെ താക്കോലുകളാണ് കൈമാറ്റം ചെയ്തത്. അക്ക്‌ലിക്കിന്റെ ഭാര്യ ഇക്‌റമന്‍, സഹോദരന്മാരായ ജാന്‍ മുഹമ്മദ്, അഫ്ല്‍ മുഹമ്മദ്, സമീല്‍ മുഹമ്മദ് എന്നിവരുടെ പേരുകളിലാണ് ഫ്‌ളാറ്റുകള്‍.

20-24 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇവര്‍ക്കു ലഭിച്ച ഫ്‌ളാറ്റുകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭിച്ച 9.5 ലക്ഷം രൂപ അക്ക്‌ലിക്കിന്റെ കുടുംബം ഫ്‌ളാറ്റിനായി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രാജ്യത്തെ ഞടുക്കിയ ദാദ്രി കൊലപാതകം നടന്നത്. പിന്നീടു നടന്ന അന്വേഷണത്തില്‍ അക്ക്‌ലിക്കിന്റെ വീട്ടിലുണ്ടായിരുന്നത് ഗോമാംസ അല്ലായിരുന്നെന്ന് തെളിഞ്ഞിരുന്നു.