പണമുണ്ടാക്കാനായി താന്‍ സിനിമകള്‍ നിര്‍മ്മിക്കാറില്ലെന്ന് പ്രിഥ്വിരാജ്

single-img
9 January 2016

prithviraj-all-set-to-become-a-dad_644

”പണമുണ്ടാക്കാനായി താന്‍ സിനിമ നിര്‍മ്മിക്കാറില്ല. തനിക്ക് ആവശ്യമുള്ള പണം അഭിനയത്തിലൂടെ തനിക്ക് കിട്ടുന്നുണ്ട്.” പറയുനന്ത് മറ്റാരുമല്ല. മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പ്രഎിഥ്വിരാജ്.

അഭിനയത്തിലൂടെ തനിക്ക് ആവശ്യമുള്ള പണം ലഭിക്കുന്നതിനാല്‍ പെസയ്ക്കായി സിനിമ നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നു ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമയെ പണമുണ്ടാക്കുന്ന മെഷീനായി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും പൃഥ്വി പറഞ്ഞു.

ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, ബിസിനസുകാരന്‍ ഷാജി നടശേന്‍,തമിഴ് നടന്‍ ആര്യ എന്നിവരുമായി കൂട്ടുചേര്‍ന്ന് 2010ലാണ് ആഗസ്ത് സിനിമ തുടങ്ങിയത്. ഉറുമി, ഇന്ത്യന്‍ റുപ്പി ഉള്‍പ്പെടെ നിരവധി മികച്ച ചിത്രങ്ങള്‍ ആഗസ്ത് സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്.