ഭീകരാക്രമണം നടന്ന പത്താന്‍കോട്ടും പരിസരങ്ങളിലും 1000 രൂപ നല്‍കിയാല്‍ ആര്‍ക്കും കിട്ടും ഇന്ത്യന്‍ സൈനിക വേഷം

single-img
8 January 2016

In-Pathankot,-army-fatigues

ഈ അടുത്ത കാലങ്ങളില്‍ ഇന്ത്യ നടുങ്ങിയ പ്രധാനപ്പെട്ട ആക്രമണമായ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ഏഴ് സൈനിക ജീവനുകളാണ്. ആക്രമണം നടത്താന്‍ വ്യോമസേനാ ആസ്ഥാനത്തെക്ക് ഭീകരര്‍ എത്തിയത് സൈനിക വേഷം ധരിച്ചായിരുന്നു. ഈ സൈനിക വേഷമായിരുന്നു വ്യോമതാവളത്തിനകത്ത് കയറിക്കൂടാന്‍ ഭീകരരെ സഹായിച്ചത്. അതുകൊണ്ടതന്നെ എതിരിടാനെത്തിയ സൈനികര്‍ക്ക് ഭീകരരെ തിരിച്ചറിയാനുമായില്ല.

ഇന്ത്യന്‍ സൈന്യത്തന്റെ യൂണിഫോം ഭീകരര്‍ക്ക് എവിടെനിന്ന് കിട്ടി എന്ന ചോദ്യത്തിന് ഭീകരആക്രമണം നടന്ന പത്താന്‍കോട്ടും പരിസരങ്ങളിലും 1000 രൂപ നല്‍കിയാല്‍ ആര്‍ക്കും കിട്ടും ഇന്ത്യന്‍ സൈനിക വേഷം എന്നുള്ളതാണ് ഉത്തരം. പത്താന്‍കോട്ട് അടക്കമുള്ള മേഖലകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ മീറ്ററിന് 200 മുതല്‍ 700 വരെ നിരക്കില്‍ യൂണിഫോം ലഭ്യമാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. സൈനിക വേഷം തുന്നുന്നതിന്റെ കൂലി കൂടി കണക്കാക്കിയാല്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 1500 രൂപയില്‍ താഴെയെല വരുള്ളു സൈനിക വേഷത്തിന്റെ വില.

സൈനികര്‍ക്ക് തന്നെയാണ് പല കടക്കാരും ഈ വേഷങ്ങള്‍ വില്‍ക്കുന്നത്. സൈനികരലാത്തവര്‍ക്ക് സൈനിക യൂണിഫോം നല്‍കല്‍ കുറ്റകരമാണെങ്കിലും കാര്യമായ ചോദ്യം ചെയ്യലുകള്‍ ഒന്നും തന്നെ ഇല്ലാതെ ആര്‍ക്കും ഇവിടെ നിന്നും പണംകൊടുത്ത് യൂണിഫോം സ്വന്തമാക്കാനാകുമെന്നുള്ളതാണ് സത്യം. മാത്രമല്ല ഒറ്റനോട്ടത്തില്‍ വേര്‍തിരിച്ചറിയാന്‍ സാധ്യമല്ലാത്ത സൈനിക യൂണിഫോമുകള്‍ പത്താന്‍കോട്ടിലെ റെയില്‍വേ റോഡിലുള്ള ഷോപ്പുകളിലുമുണ്ട്. യൂണിഫോം കച്ചവടം രാജ്യത്തില്‍ ആഭ്യന്തര സുരക്ഷയ്ക്ക് പോലും വെല്ലുലിളി ഉയര്‍ത്തുന്നു എന്നുള്ളതിന്റെ തെളിവാണ് പത്താന്‍കോട്ട് നടന്ന ഭീകരാക്രമണം.