തിരുനെല്‍വേലിയിലെ വളാഞ്ചേരിക്കടുത്ത് ബസ് അപകടത്തില്‍പെട്ട് ഒന്‍പത് മലയാളികളുള്‍പ്പെടെ 11 പേര്‍ മരിച്ചു

single-img
8 January 2016

bus_accident_0801

തിരുനെല്‍വേലിയിലെ വളാഞ്ചേരിക്കടുത്ത് പണക്കുടിയില്‍ ബസ് അപകടത്തില്‍പെട്ട് ഒന്‍പത് മലയാളികളുള്‍പ്പെടെ 11 പേര്‍ മരിച്ചു. ആറു പുരുഷന്മാര്‍, മൂന്നു സ്ത്രീകള്‍, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.

വേളാങ്കണ്ണിയില്‍ നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തേക്ക് വന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പേള്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വലിയതുറയില്‍ നിന്നുള്ള കുടുംബവും അപകടത്തില്‍പെട്ട ബസില്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്. രാവിലെ 6.05 ഓടെയാണ് അപകടമുണ്ടായത്. വിവരങ്ങള്‍ അറിയുന്നതിന് അഗസ്തീശ്വരം തഹസില്‍ദാര്‍ വാസുകിയുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

നമ്പര്‍: 9445000689