താന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് തമിഴ് സൂപ്പര്‍താരം അജിതിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്

single-img
8 January 2016

ajith-kumar

തമിഴ് സൂപ്പര്‍താരം അജിത് ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത തെറ്റ്. വാര്‍ത്ത നിഷേധിച്ചുകൊണ്ട് നടന്റെ ഔദ്യോഗിക വക്താവ് തന്നെയാണ് രംഗത്തെത്തിയിട്ടുള്ളത്.

അജിത് ബി.ജെ.പിയില്‍ ചേരുകയാണെന്നും ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അജിത് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന വാര്‍ത്ത തികച്ചും അസംബന്ധമാണെന്ന് അറിയിച്ച് നടന്റെ വക്താവുതന്നെ രംഗശത്തത്തുകയായിരുന്നു.

രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ആരാധകരും ജനങ്ങളും ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അജിത് ഇപ്പോള്‍ സിരുത്തൈ ശിവയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.