തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുമായുള്ള ബന്ധമുള്ള മദ്രസ അധ്യാപകന്‍ ഡെല്‍ഹിയില്‍ പിടിയിലായി

single-img
8 January 2016

1428995952_arrested4_2

തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുമായുള്ള ബന്ധമുള്ള മദ്രസ അധ്യാപകന്‍ പിടിയില്‍. ബംഗലൂരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കവേയാണ് മൗലാനാ അന്‍സാര്‍ ഷാ എന്നയാളെ ഡല്‍ഹി പോലീസിന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്.

അല്‍ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകരാക്രമണ പരമ്പര തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. തിരക്കുള്ളതോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ വെച്ച് രാജ്യത്തെ ഏതെങ്കിലും പ്രധാന നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനായിരുന്നു പദ്ധതി.

ഡല്‍ഹിയില്‍ എത്തിച്ച ഷായെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജനുവരി 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡിസംബറില്‍ പിടികൂടിയ എ.ക്യൂ.ഐ.എസിന്റെ നേതാക്കളായ സഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരില്‍ നിന്നാണ് ഷായുടെ പങ്ക് വെളിപ്പെട്ടത്.