കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്നും കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അമീര്‍ഖാനനെ ഒഴിവാക്കി

single-img
8 January 2016

_87525988_gettyimages-453558370

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്നും ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഒഴവായി. അമീര്‍ഖാന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് ഒഴിവാക്കിയതെന്ന് വിനോദസഞ്ചാര വകുപ്പ് വിശദീകരണം നല്‍കിയിരുന്നു.

ടൂറിസംവകുപ്പിന് പിന്തുണയുമായി ആമിര്‍ ഖാന്‍ തന്നെ രംഗത്തെത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എന്റെ രാജ്യത്തിന് വേണ്ടി ഇങ്ങനെയൊരു സേവനം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അമീര്‍ പറഞ്ഞു. ഇനിയും അത് തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഏതെങ്കിലും പ്രചരണത്തിന് ബ്രാന്‍ഡ് അംബാസിഡറിനെ വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ അധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ബ്രാന്‍ഡ് അംബാസിഡറിനേ വേണമെങ്കില്‍ അത് ആരാവണം എന്നു തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്. ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ ഈ തീരുമാനത്തെ ആദരവോടെ തന്നെ അംഗീകരിക്കുന്നു. അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, താന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയാലും ഇല്ലെങ്കിലും ഇന്ത്യ ‘ഇന്‍ക്രെഡിബിള്‍’ ആയി തന്നെ തുടരുമെന്നും അമീര്‍ പറഞ്ഞു.