ബസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവില്‍നിന്നു 60 ലക്ഷം രൂപ പിടികൂടി

single-img
8 January 2016

Panam

ബസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവില്‍നിന്നു 60 ലക്ഷം രൂപ പിടികൂടി. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍നിന്നുള്ള ഷേയ്ക് യാസിന്‍ എന്നയാളാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിെന തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ പണത്തോടൊപ്പം പിടിയിലായത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട കണ്്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ബഹളം വെക്കുകയായിരുന്നു. ഇതിനുശേഷം ഇയാളില്‍നിന്ന് 60 ലക്ഷം രൂപ കണെ്ടടുക്കുകയായിരുന്നു. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പോലീസ് ഷേയ്ക് യാസിനെ അറസ്റ്റ് ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് സൗത്ത് 24 പാരഗണ ജില്ലയിലെ വ്യവസായിയുടെ സഹായിയായി ജോലി ചെയ്യുകയാണെന്ന് കണെ്്ടത്തി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.