വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന് ആദരസൂചകമായി പാക്കിസ്ഥാനിലെ ഒരു കൂട്ടം വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

single-img
6 January 2016

Hack.jpg.image

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിനോടുള്ള ആദരസൂചകമായി പാക്കിസ്ഥാനിലെ ഒരു കൂട്ടം വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. ഇന്ത്യന്‍ ഹാക്കേഴ്‌സിന്റെ കൂട്ടായ്മയായ ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ്‌സാണ് സൈബര്‍ പ്രതികാരവുമായി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യന്‍ ഹാസ്‌റ്റേഴ്‌സ് തകര്‍ത്തവയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളും മറ്റു ചില സുപ്രധാന സൈറ്റുകളും ഉള്‍പ്പെടുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മരിച്ച ലഫ്.കേണല്‍ നിരഞ്ജനും ജീവന്‍ വെടിഞ്ഞ മറ്റു സൈനികരോടുമുള്ള ആദര സൂചകമായിട്ടാണ് ഹാക്കിങ് നടത്തിയതെന്നു ഹാസ്‌റ്റേഴ്‌സ് വെളിപ്പെടുത്തി.

ഹാസ്‌റ്റേഴ്‌സ് ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ നിരഞ്ജന്റെ മകള്‍ വിസ്മയയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പത്താന്‍കോട്ട് ആക്രമണത്തില ജീവന്‍ വെടിഞ്ഞ ധീര സൈനികരുടെ കുടുംബത്തിന് ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ്‌സ് സംഘത്തിന്റെ സല്യൂട്ട്. എന്‍എസ്ജി കമാന്‍ഡോ ലഫ്.കേണല്‍ നിരഞ്ജന്റെ മകള്‍ വിസ്മയയ്ക്കുവേണ്ടി ഈ ഹാക്കിങ് സമര്‍പ്പിക്കുന്നു. തങ്ങളുടെ ജീവന്‍ രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ത്യാഗം ചെയ്ത ധീരസൈനികര്‍ക്ക് ആദരാഞ്ജലി:- എന്ന സന്ദേശവും ഫോട്ടോയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.

ഇതൊരു ചെറിയ ഭീഷണി മാത്രമാണെന്നും വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ ഒന്നും നശിപ്പിച്ചിട്ടില്ലെന്നും ഹാക്കര്‍മാര്‍ വെളിപ്പെടുത്തി. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ ഇല്ലാതാക്കാമെന്നും എന്നാല്‍ ഇപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സമയമാണെന്നും ഹാസ്‌റ്റേഴ് പറയുന്നു.