ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഒരേയൊരു എന്‍എസ്ജി കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രമന്ത്രിമാരാരും എത്തിയില്ല

single-img
6 January 2016

niranjan

പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഒരേയൊരു എന്‍എസ്ജി കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രമന്ത്രിമാരാരും എത്തിയില്ല. ധീരജവാന്റെ കുടുംബത്തോടുള്ള അനാദരവാണ്, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംസ്‌ക്കാര ചടങ്ങില്‍ എത്താതിരുന്നതെന്ന വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുള്‍പ്പെടെ രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഒരാള്‍പോലും എത്താതിരുന്നത് ജവാന്റെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നിരഞ്ജന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം നടത്തിയ സര്‍വകക്ഷി അനുശോചന യോഗത്തില്‍ ചെന്നിത്തല പറഞ്ഞു. രാജ്യം മുഴുവന്‍ ലഫ്. കേണല്‍ നിരഞ്ജന്റെ മരണത്തില്‍ ദുഖിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ പ്രതിനിധികള്‍ ജവാന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്താതിരുന്നത് കടുത്ത അനീതിയാണെന്ന് പാലക്കാട് എംപി എംബി രാജേഷും പറഞ്ഞു.

കന്ദ്രമന്ത്രി സദാനന്ദഗൗഡ, നിരഞ്ജന്റെ മൃതദേഹം ബംഗളൂരുവില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അേന്ത്യോപചാരം അര്‍പിക്കാനെത്തിയത് ഒഴിച്ചാല്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മറ്റാരും ജവാന്റെ സംസ്‌കാരത്തിനെത്തിയില്ല. മൃതദേഹം പാലക്കാട്ടേ വീട്ടിലെത്തിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ ബാബു, എപി അനില്‍കുമാര്‍ എന്നിവര്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.