സിനിമയിലും രാഷ്ട്രീയത്തിലും പ്രശസ്തരായ ഇവർ ആരൊക്കെയെന്ന് അറിയാമോ? • ഇ വാർത്ത | evartha
Editors Picks, Movies

സിനിമയിലും രാഷ്ട്രീയത്തിലും പ്രശസ്തരായ ഇവർ ആരൊക്കെയെന്ന് അറിയാമോ?

Actorsസിനിമയിലും രാഷ്ട്രീയത്തിലും പ്രശസ്തരായ മൂന്ന് പേരുണ്ട് ഈ ചിത്രത്തിൽ.ഇവർ ആരൊക്കെയെന്ന് കണ്ടെത്താൻ കഴിയുന്നുണ്ടോ?കൈകൾ ഉയർത്തി പിൻ നിരയിൽ നിൽക്കുന്നയാളാണു മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു.പിൻനിരയിൽ തന്നെ കണ്ണട വെച്ച് നിൽക്കുന്നയാളാണു മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ.

മുൻ നിരയിൽ മാലയിട്ട് നിൽക്കുന്നയാൾക്ക് കൈകൊടുക്കുന്നത് ഇപ്പോഴത്തെ സിനിമാവകുപ്പു മന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനാണു.1973 കാലഘട്ടത്തിൽ എടുത്ത ചിത്രമാണിത്.

കേരളാ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവെൽ വിജയികൾക്കായി നടത്തിയ ഇന്ത്യാ ടൂറിനിടെ പകർത്തിയതാണു ചിത്രം.കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്നു തിരുവഞ്ചൂർ.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുനാണു ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തത്