ബിഗ്‌ ബിഷ്‌ ലീഗിനിടെ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഗെയിലിനോട്‌ ക്ഷമിക്കുന്നുവെന്ന്‌ മാധ്യമപ്രവര്‍ത്തക

single-img
5 January 2016

gayleബിഗ്‌ ബിഷ്‌ ലീഗിനിടെ മാധ്യമ പ്രവര്‍ത്തകയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വെസ്‌റ്റിന്‍ഡീസ്‌ താരം ക്രിസ്‌ ഗെയില്‍ മാപ്പ്‌ പറഞ്ഞു. ഗെയിലിനോട്‌ ക്ഷമിക്കുന്നുവെന്ന്‌ മാധ്യമപ്രവര്‍ത്തകയായ മെല്‍ മക്ലഫ്‌ലിന്‍ പറഞ്ഞു. ഗെയ്‌ലിന്റെ സംസാരം തന്നെ ശരിക്കും അലോസരപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തോട്‌ ക്ഷമിക്കുന്നതായി മെക്‌ലാഫിന്‍ പറഞ്ഞു. മെല്‍ബന്‍ വിമാനത്താവളത്തില്‍ വെച്ചാണ്‌ ഗെയ്‌ലിന്റെ ക്ഷമാപണ സന്ദേശം തനിക്ക്‌ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.