ശ്രീലങ്കയെ തോല്‍പ്പിച്ച്‌ ഏകദിന പരമ്പര ന്യൂസിലാന്‍ഡ്‌ സ്വന്തമാക്കി

single-img
5 January 2016

downloadഅവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച്‌ ഏകദിന പരമ്പര ന്യൂസിലാന്‍ഡ്‌ സ്വന്തമാക്കി. 36 റണ്‍സിനായിരുന്നു കിവീസിന്റെ ജയം. ഇതോടെ അഞ്ച്‌ മത്സരങ്ങളുള്ള പരമ്പരയില്‍ 3-1ന്‌ ന്യൂസീലാന്‍ഡ്‌ മുന്നിലെത്തി. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 10 ഓവറില്‍ 40 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ നേടിയ മാര്‍ക്‌ ഹെന്‍ട്രിയാണ്‌ ലങ്കയെ തകര്‍ത്തത്‌. ഹെന്‍ട്രി തന്നെയാണ്‌ കളിയിലെ കേമന്‍.