രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി

single-img
4 January 2016

Rasheed

തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വകവരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എം. റഷീദ് കോഴിക്കോട് കുറ്റ്യാടിയിലാണ് എം.എം.മണി മോഡല്‍ പ്രസംഗം നടത്തിയത്. കല്ലാച്ചി ഈന്തുള്ളതില്‍ ബിനു വധത്തോടനുബന്ധിച്ച് നടന്ന സിപിഎം നേതാവ് എം.വി.ജയരാജന്‍ പങ്കെടുത്ത പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു യുവനേതാവിന്റെ ഭീഷണിപ്രസംഗം.

കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ കൊല്ലുമെന്നാണ് മുന്നറിയിപ്പ്. നാദാപുരം തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളെയും പ്രസ്ഥാനം കണക്കുപറഞ്ഞ് തീര്‍ക്കുമെന്നും എ.എം.റഷീദ് കല്ലാച്ചിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. അക്രമത്തിന്റെ പേരില്‍ ഇനി ഏതെങ്കിലും ഒരു സഖാവിന് പോറലേറ്റാല്‍ അന്ന് എതിരാളികളെ അവസാനിപ്പിക്കുമെന്നാണ് പ്രസംഗത്തില്‍ റഷീദ് പറഞ്ഞത്.