അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി ചെലവാക്കിയ തുക100 കോടി രൂപ

single-img
4 January 2016

Niyamasabha

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി ചെലവാക്കിയ തുക100 കോടി രൂപ. മന്ത്രിമാര്‍ക്കുവേണ്ടി 25 കോടിയോളം രൂപ ചെലവഴിച്ചപ്പോള്‍ എം.എല്‍.എ.മാര്‍ക്ക് 57.75 കോടി രൂപയാണ് ചെലവഴിച്ചത്. അറുന്നൂറു പേരിലധികം വരുന്ന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനു നല്‍കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ചെലവ് നൂറുകോടി കടക്കുമെന്നാണ് സൂചന.
തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഞ്ചുവര്‍ഷത്തിടെയുള്ള ശമ്പളം, യാത്രച്ചെലവ്, ചികിത്സ, വിമാനക്കൂലി, അതിഥിസത്കാരം എന്നിവയ്ക്കുള്‍പ്പെടെ ചെലവായ തുകയാണിത്. വിമാനയാത്രക്കായി മന്ത്രിമാര്‍ 2.75 കോടി ചെലവാക്കിയപ്പോള്‍ അതിഥി സത്കാരത്തിന് രണ്ടുകോടിയോളം ചെലവാക്കി. മൂന്നുകോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങിയവര്‍ 7.77 കോടി രൂപ യാത്രാബത്തയിനത്തിലും െചലവാക്കിയിട്ടുണ്ട്.

1.93 കോടി രൂപ വൈദ്യുതി ചെലവും 4.49 കോടി രൂപയാണ് എം.എല്‍.എ.മാരുടെ ചികിത്സയ്ക്കായും ചെലവാക്കി. 13 കോടി രൂപ ശമ്പള ഇനത്തിലും 1.96 കോടി വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും എം.എല്‍.എമാരുടെ ചെലവിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ചികിത്സയ്ക്ക് മന്ത്രിമാര്‍ എല്ലാവരും കൂടി 79 ലക്ഷമാണ് ചെലവാക്കിയതെങ്കില്‍ തോമസ് ചാണ്ടി എം.എല്‍.എ.ക്കുമാത്രം രണ്ട് കോടിയോളം ചെലവുവന്നു. മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ. ജയലക്ഷ്മിയും ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരും രണ്ടാം സ്ഥാനത്തുമാണ്. പി.ജെ. ജോസഫ് ആണ് വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തും. കെ.എം. മാണിക്കാണ് അതിഥിസത്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്തുണ്ടഎ്.

എ.കെ. ശശീന്ദ്രനാണ് എം.എല്‍.എ.മാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത്. ഏറ്റവും കുറവ് ഹാജര്‍നിലയും ഇദ്ദേഹത്തിനു തന്നെ. സംസ്ഥാനത്തെ എട്ട് എം.എല്‍.എ.മാര്‍ ചികിത്സച്ചെലവ് കൈപ്പറ്റിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.