നീലക്കുറിഞ്ഞി പൂത്തു; രാജമലയില്‍ സന്ദര്‍ശക പ്രളയം

single-img
4 January 2016

Neelakurinji

മൂന്നാറിലെ രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. എട്ടുവര്‍ഷത്തിലൊരിക്കല്‍മാത്രം പൂക്കുന്ന നിയോ ആസ്പ്പര്‍ എന്ന ശാസ്ത്രീയ നാമമുള്ള കുറിഞ്ഞിയാണ് മൂന്നാറില്‍ പൂരത്തിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്തതറിഞ്ഞ് സഞ്ചാരികളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്, രാജമലയിലേക്ക്.

സാധാാരണ നീലക്കുറിഞ്ഞി 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയുള്ളു. എന്നാല്‍ നിയോ ആസ്പ്പര്‍ എന്ന ശാസ്ത്രീയ നാമമുള്ള അപൂര്‍വ്വയിനം കുറിഞ്ഞി എട്ടു വര്‍ഷ്തിലൊരിക്കലാണ് പൂക്കുന്നത്. രാജമല പെട്ടിമുടി റോഡില്‍ വെള്ളച്ചാട്ടത്തിനു സമീപമാണ് ഈ അപൂര്‍വയിനം കുറിഞ്ഞി പൂവിട്ടുനില്‍ക്കുന്നത്.

മൂന്നാര്‍ മലനിരകളില്‍ കുറിഞ്ഞിയിനത്തില്‍ നാല്‍പതോളം വിഭാഗങ്ങള്‍ ഉള്ളതായാണ് കണക്കുകള്‍. യഥാര്‍ത്ഥത്തില്‍ അടുത്ത നീലക്കുറിഞ്ഞിക്കാലം 2018-ലാണ് വരുന്നത്.