തൊഴിലുടമയെ കൊലപ്പെടുത്തി രാജ്യം വിട്ട കേസില്‍ അഞ്ച് വിദേശികള്‍ക്ക് ദോഹ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

single-img
4 January 2016

court

തൊഴിലുടമയെ കൊലപ്പെടുത്തി രാജ്യം വിട്ട കേസില്‍ അഞ്ച് വിദേശികള്‍ക്ക് ദോഹ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ റെബോന്‍ ഖാന്‍, ദീനുല്‍ ഇസ്ലാം അസീസുല്‍റഹ്മാന്‍, മുഹമ്മദ് റാഷിദ് മുഹമ്മദ്, മുഹമ്മദ് റുസൈല്‍, നേപ്പാള്‍ സ്വദേശിയായ സഹ്താജ് ശൈഖ് എന്നിവര്‍ക്കാണ് ഖത്തര്‍ വധശിക്ഷ വിധിച്ചത്.

അഞ്ചുപേരെയും വെടിവെച്ചുകൊല്ലാനാണ് ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് ശേഷം ഇവര്‍ രാജ്യം വിട്ടിരുന്നതിനാല്‍ ഇവരെ പിടികൂടാന്‍ പറ്റിയിട്ടില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഷണം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2015 ഡിസംബര്‍ 31ന് ആണ് വിധി പ്രഖ്യാപിച്ചത്.2014 ജനുവരി ഒമ്പതിന് രാവിലെയായിരുന്നു സംഭവം. നിര്‍മാണം നടക്കുന്ന വീട്ടില്‍ വെച്ച് മറ്റ് തൊഴിലാളികളെയെല്ലാം ബാത്ത്‌റൂമില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് കോടതി വിധി പറയുന്നു. മൃതദേഹം പിറ്റേന്നാണ് കണ്ടത്തെിയത്.