മദ്യപിച്ച് ഡ്യൂട്ടിചെയ്യാനെത്തിയ സര്‍ക്കാര്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

single-img
2 January 2016

man-wearing-medical-scrub-007

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കു സസ്‌പെന്‍ഷന്‍. ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വ്യാഴാഴ്ച പുതുവര്‍ഷരാത്രിയിലായിരുന്നു ഡോക്ടര്‍മാര്‍ മദ്യപിച്ച് ഡ്യൂട്ടിചെയ്യാനെത്തിയത്.

ഡോക്ടര്‍മാര്‍ ആശുപത്രിയിലെ ഒരു മുറിയിലിരുന്നാണ് ഡോക്ടര്‍മാര്‍ മദ്യപിച്ചത്. ഈ സംഭവം ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ കണ്്ടതോടെയാണു സംഭവം പുറത്തറിയുന്നത്. അതിനുശേഷം ഇവറ ഡ്യുട്ടിക്കായി ഡ്യൂട്ടിറൂമിലുംഎത്തിയിരുന്നു.

സംഭവം വിവാദമായതോടെ മദ്യലഹരിയിലായിരുന്ന ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയ്ക്കു വിസമ്മതിച്ചു. ഇതിനെതുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.